HIGHLIGHTS : Famous fashion designer Pratyusha Garimella is dead

തിരച്ചിലില്‍ ഇവരുടെ മുറിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡിന്റെ കുപ്പി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വിഷവാതകം ശ്വസിച്ചാകാം മരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ദുരൂഹ മരണത്തിന് പൊലീസ് കേസെടുത്തു.
ശനിയാഴ്ചയാണ് പ്രത്യുഷയെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 2013ല്‍ ‘പ്രത്യുഷ ഗരിമെല്ല’ എന്ന പേരില്‍ ബ്രാന്‍ഡ് തുടങ്ങി. ബഞ്ചാര ഹില്‍സില്‍ ഫാഷന്‍ സ്റ്റുഡിയോ നടത്തുകയായിരുന്നു. ടോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ നിരവധി താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
