ഹൈദരബാദ്: മോഷ്ടിക്കാന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയ കള്ളന്‍ ചുമരിലുണ്ടാക്കിയ ദ്വാരത്തില്‍പ്പെട്ടു.പാപ്പാ റാവു(30)ആണ് ചുമരിലെ ദ്വാരത്തില്‍ കുടുങ്ങി പിടിയിലായത്. പലതരത്തില്‍ ശ്രമിച്ചിട്ടും രക്ഷപ്പെടാന്‍ കഴിയാതായ കള്ളന്‍ ഉറക്കെ കരഞ്ഞുവിളിച്ച് ആളെ കൂട്ടുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ മോഷ്ടാവിനെ സുരക്ഷിതമായി പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു.കള്ളന്‍ കുടുങ്ങിയ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകാണ്.
പാപ്പാ റാവു കഴിഞ്ഞദിവസമാണ് ആന്ധ്രാപ്രദേശിലെ ശ്രീകാകളുത്തെ ജാമിയെല്ലമ്മ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി പെട്ടുപോയത്. ക്ഷേത്രത്തിന്റെ മതില്‍ തുരന്ന് ദ്വാരമുണ്ടാക്കി അതിലൂടെ അകത്ത് കടന്ന് വിഗ്രഹത്തിലെ ആഭരണങ്ങള്‍ കൈക്കലാക്കി പുറത്ത് കടക്കുന്നതിനിടെയാണ് ദ്വാരത്തില്‍ കുടുങ്ങിപ്പോയത്.
എങ്ങനെയും പുറത്ത്കടക്കാന്‍ കഴിയാതായതോടെയാണ് ഇയാള്‍ ബഹളം വെച്ച് ആളെകൂട്ടിയത്.
This guy got struck in the hole (that he drilled) after stealing golden jewels from Jami Yellamma Temple in srikakulam , #Andrapradesh
This is hilarious 😂
Telugu people can dehiper it better. pic.twitter.com/UcAJEo3RJW— Major Madhan Kumar 🇮🇳 (@major_madhan) April 6, 2022




