നിപാ രോഗബാധ സംശയിച്ച യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കുറ്റിപ്പുറം: മെഡിക്കല്‍ കോളേജില്‍ നിപാ രോഗബാധ സംശയിച്ച യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. കുറ്റിപ്പുറം സ്വദേശിനിയായ 41കാരിയെ വെള്ളി വൈകിട്ടാണ് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌കത്തില്‍ അണുബാധ കണ്ടെത്തിയതിനാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലെ പരിശോധനയില്‍ മസ്തിഷ്‌കജ്വരം കണ്ടെത്തിയിരുന്നു. പുണെ വൈറോളജി ലാബില്‍നിന്ന് ഫലം വന്നതോടെയാണ് ഔദ്യോഗിക സ്ഥിരീകരണമായത്.

ഒരാഴ്ച മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ രോഗം ഗുരുതരമായപ്പോഴാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. തങ്ങളുടെ ഭാഗത്തുനിന്നും നിപായെന്ന തരത്തില്‍ പ്രചാരണമുണ്ടായിട്ടില്ലെന്നും പോസിറ്റീവ് കേസു കളുടെ റിപ്പോര്‍ട്ട് ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജീത് കുമാര്‍ പറഞ്ഞു.

മസ്തിഷ്‌കജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും മസ്തിഷ്‌ക അണുബാധയുള്ള എല്ലാ രോഗികള്‍ക്കും നിപാ പരിശോധന നടത്താറുണ്ടെന്നും ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജയേഷ് കുമാര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top