വീടിന്റെ ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരൂരങ്ങാടി: വീടിന്റെ ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങല്‍ ആണിത്തറയിലെ കാട്ടില്‍ സൈനബ(58)യാണ് മരിച്ചത്.
കഴിഞ്ഞ 19ന് വിറക് എടുക്കുന്നതിനായി ഇവരുടെ വീടിന്റെ ടെറസില്‍ കയറിയതിനിടെയാണ് താഴേക്ക് വീണത്. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്.

തിരൂരങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. നടത്തി. മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റുമോര്‍ട്ടം നടത്തി.

ഭര്‍ത്താവ്: അഹമ്മദ്. മക്കള്‍: നൂറുദ്ദീന്‍, ല്‍സൈബ, താഹിറ, നൂര്‍ജഹാന്‍,ഷഹ്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top