
വണ്ടൂര്‍: പ്രായപൂര്‍ത്തിയെത്താത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി അറസ്റ്റില്‍. പത്തുതറ അഷ്‌റഫ് (50)ആണ് അറസ്റ്റിലായത്. പ്രതിയുടെ കോഴിക്കടയിലേക്ക് ഇറച്ചി വാങ്ങാനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞദിവസം പകല്‍ പന്ത്രണ്ടോടെയായിരുന്നു സംഭവം. കുട്ടിയുടെ ബന്ധുക്കള്‍ വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പോക്‌സോ നിയമ പ്രകാരം കേസെടുത്തു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




