നഗ്‌നചിത്രം പ്രചരിപ്പിച്ച് പണം തട്ടിപ്പ്; യുവാവ് പിടിയില്‍

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കല്‍ സ്വദേശി മുഹമ്മദ് ഫുവാദി (32)നെയാണ് പന്നിയങ്കര പൊലിസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനിയായ യുവതിയെ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു സ്ത്രീയുടെ വ്യാജ അക്കൗണ്ട് വഴി പരിചയപ്പെട്ട് യുവതിയുടെ വ്യാജ നഗ്‌ന ഫോട്ടോകളുണ്ടാക്കി അവ ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടുവെന്നാണ് കേസ്.

പരാതിയില്‍ അന്വേഷണം നടത്തവേ മലപ്പുറം മാറഞ്ചേരി ഭാഗത്തുവ ച്ചാണ് യുവാവ് പിടിയിലായത്. നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ച് പണം തട്ടിയതായി പൊലീസ് പറഞ്ഞു. പ്രതിയുടെ പരേതയായ ഉമ്മയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയും പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തിരുന്നു. ആറ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിരവധി ഫേസ്ബുക്ക് അക്കൗണ്ടും ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.

ഫറോക്ക് അസിസ്റ്റന്റ് കമീഷണര്‍ എ എ സിദ്ദിഖ്, പന്നിയങ്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, ഫറോക്ക് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ അരുണ്‍കുമാര്‍ മാത്തറ, എസ്സി പിഒമാരായ ഐ ടി വിനോദ്, മധു സുദനന്‍ മണക്കടവ്, അനുജ് വളയനാട്, സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി, അഖില്‍ ബാബു എന്നിവരും പന്നിയങ്കര സ്റ്റേഷനിലെ എസ്സിപിഒമാ രായ വിജേഷ്, ഷിനില്‍ജിത്ത്, ദിലീപ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top