നിര്‍ത്താതെപോയ വാഹനത്തില്‍ കഞ്ചാവ്; 2 യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: പരിശോധനക്കിടെ നിര്‍ത്താതെപോയ വാഹനം പൊലിസ് പിന്‍തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന വയനാട് ചുള്ളി യോട് സ്വദേശി പുത്തന്‍വിട്ടില്‍ മുഹമ്മദ് ഷിനാസ് (23), മലപ്പുറം പാറപ്പുറം സ്വദേശി നടുവില്‍ കരുമാന്‍ കുഴിയില്‍ ഷബീബ് (21) എന്നിവരെ കസ്റ്റഡയിലെടുത്തു.

ശനി രാവിലെ തൊടിയില്‍ ബീച്ച് പരിസരത്തായിരുന്നു സംഭവം. അമിത വേഗത്തിലെത്തിയ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്‍തുടര്‍ന്ന പൊലീസ് ഭട്ട് റോഡ് റെയില്‍വേ ഗേറ്റിന് സമീപത്തുനിന്നാണ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന ഷിനാസിനെതിരെ വയനാട് ജില്ലയിലെ അഴിരൂര്‍, നുല്‍പ്പുഴ, കല്‍പ്പറ്റ, മേപ്പാടി, അമ്പലവയല്‍ സ്റ്റേഷനുകളില്‍ ലഹരി ഉപയോഗം, അടിപിടി, കവര്‍ച്ച തുടങ്ങിയ സംഭവങ്ങളില്‍ കേസുകളുണ്ട്. ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ജയേഷ്, ശ്യാം, എസ് സിപിഒമാരായ രതീഷ്, ദീപു സിപിഒമാരായ സജിത്, ഷിനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top