
ഫറോക്ക്: സഹോദരനൊപ്പം യാത്ര ചെയ്യവേ സ്‌കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് യുവതി മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍. കര്‍ണാടകം ഉടുപ്പി മധഗ സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെയും (48) ഇയാള്‍ ഓടിച്ച ലോറിയുമാണ് ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്തും അസി. കമീഷണര്‍ എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്‌ക്വാഡും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.
240 വൈകിട്ട് 7.10ന് രാമനാട്ടുകര മേല്‍പ്പാലത്തിലുണ്ടായ അപകടത്തില്‍
കുറ്റ്യാടി ആയഞ്ചേരി കോമത്ത് മുഹമ്മദിന്റെ ഭാര്യ തേഞ്ഞിപ്പലം ദേവ് തിയാല്‍ പൂവളപ്പില്‍ ബി ബി ബിഷാറ(23)യാണ് മരിച്ചത്. കോഴിക്കോട് ഇഖ്‌റ ആശുപത്രി ലബോറട്ടറി ജീവനക്കാരിയായിരുന്ന ബിഷാറ സഹോദരന്‍ ഫജറുല്‍ ഇസ്ലാമിനൊപ്പം ജോലിക്കുപോകവേ പിന്നിലൂടെയെത്തിയ ലോറിയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നിലെത്തിയ മറ്റൊരു വാഹനം ഇടിച്ചായിരുന്നു മരണം.
തുടര്‍ന്ന് കോട്ടക്കല്‍ മുതല്‍ കൊയിലാണ്ടിവരെ ഹൈവേ സര്‍വീസ് റോഡില്‍ ലഭ്യമായ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചും നിരവധി വാഹനങ്ങള്‍ പരിശോധിച്ചു മുള്ള അന്വേഷണത്തിലാണ് ലോറിയെ പറ്റിയുള്ള സൂചന ലഭിച്ചത്. സംഭവത്തില്‍ മറ്റൊരു വാഹനം കൂടി ഉള്‍പ്പെട്ടിട്ടുണ്ടന്ന് അന്വേഷകസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട് . ശനിയാഴ്ച ലോറി പെരിന്തല്‍മണ്ണ ഭാഗത്ത് മത്സ്യം ഇറക്കാന്‍ വന്നിട്ടുണ്ടന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി വച്ചാണ് ലോറി കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




