Section

malabari-logo-mobile

അടിമുടി ഞെട്ടിക്കാന്‍ ‘പെരുമാനി’യിലെ കൂട്ടര്‍ എത്തുന്നു ! ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി…

HIGHLIGHTS : After 'Appan' starring Sunny Wayne, Vinay Fort and Luqman Awaran, the teaser of 'Perumani' directed by Maju has been released.

സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പന്‍’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസര്‍ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികള്‍, ഇനി കലഹത്തിനും പ്രശ്‌നങ്ങള്‍ക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടന്‍ മട്ടില്‍ കളര്‍ഫുളായെത്തിയ ടീസര്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാന്‍ ‘പെരുമാനി’യിലെ കൂട്ടര്‍ മെയ് മാസത്തില്‍ തിയറ്ററുകളിലെത്തും.

2022 ഒക്ടോബര്‍ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രം ‘അപ്പന്‍’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകര്‍ എത്തിചേര്‍ന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

sameeksha-malabarinews

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകന്‍ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ്: സഞ്ജീവ് മേനോന്‍, ശ്യാംധര്‍, ഛായാഗ്രഹണം: മനേഷ് മാധവന്‍, ചിത്രസംയോജനം: ജോയല്‍ കവി, സംഗീതം: ഗോപി സുന്ദര്‍, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്‌സിന്‍ പെരാരി, സുഹൈല്‍ കോയ, പ്രൊജക്ട് ഡിസൈനര്‍: ഷംസുദീന്‍ മങ്കരത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടര്‍: അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടേര്‍സ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹാരിസ് റഹ്‌മാന്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: അനൂപ് കൃഷ്ണ, ഫിനാന്‍സ് കണ്‍ട്രോളര്‍: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്‌സ്: സജി ജൂനിയര്‍ എഫ് എക്‌സ്, കളറിസ്റ്റ്: രമേശ് അയ്യര്‍, ആക്ഷന്‍: മാഫിയ ശശി, സ്റ്റില്‍സ്: സെറീന്‍ ബാബു, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷന്‍ – സെഞ്ചുറി ഫിലിംസ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!