കോഴിക്കോട് വന്‍ തീപിടുത്തം;കാര്‍ വര്‍ക്‌ഷോപ്പ് കത്തിയമര്‍ന്നു

ഫയല്‍ ചിത്രം
കോഴിക്കോട്: കോഴിക്കോട് കാര്‍ വര്‍ക്‌ഷോപ്പിന് വന്‍ തീപിടിച്ചു. ഇന്ന് പകല്‍ പതിനൊന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വെള്ളയില്‍ ഗാന്ധിറോഡിലെ വര്‍ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. വര്‍ക് ഷോപ്പിലെ പെയിന്റിംഗ് ഏരിയയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് സ്ഥത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. ഇവിടെ ഉണ്ടായിരുന്ന കാറുകള്‍ ഉള്‍പ്പെടെ കെട്ടിടം പൂര്‍ണമായും അഗ്നിക്കിരയായിട്ടുണ്ട്. എത്രരൂപയുടെ നഷ്ടം സംഭവിച്ചു എന്ന കാര്യം അറിവായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top