Section

malabari-logo-mobile

മധുരയില്‍ ബോംബ് ആക്രമണം;2 പേര്‍ക്ക് പരിക്ക്

HIGHLIGHTS : Bomb attack in Madurai; 2 injured

മധുരൈ:തമിഴ്നാട് മധുരയില്‍ ബോംബാക്രമണം. സംഭവത്തില്‍ 2 പേര്‍ക്ക് പരുക്കേറ്റു. മധുര മേലൂര്‍ സ്വദേശി നവീന്‍കുമാര്‍, ഓട്ടോ ഡ്രൈവര്‍ കണ്ണന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടിഫിന്‍ ബോക്സ് ബോംബാണ് പൊട്ടിയത്.

മധുര ജില്ലയിലെ മേലൂരിനടുത്താണ് സംഭവം. ഗീസാവലു സ്വദേശിയായ നവീന്‍കുമാറും പ്രതികളും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ബസ് സ്റ്റോപ്പിന് സമീപം കാറിലുണ്ടായിരുന്ന നവീന്‍കുമാറിന് നേരെ പ്രതികളായ വില്ലിയതേവന്‍, അശോക്, കാര്‍ത്തി എന്നിവര്‍ ടിഫിന്‍ ബോക്സില്‍ തയാറാക്കിയ ബോംബെറിയുകയായിരുന്നു.

sameeksha-malabarinews

സ്ഫോടനത്തിന് പിന്നാലെ കാറില്‍ നിന്നിറങ്ങിയ നവീന്‍കുമാറിനെ അക്രമിസംഘം വാളുപയോഗിച്ച് വെട്ടി. നവീന്‍ കുമാറിന്റെ വലതു കൈവിരലിന് വെട്ടേറ്റു. ആക്രമണം കണ്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടി എത്തിയതോടെ പ്രതികള്‍ കടന്നുകളയുകയയാരുന്നു. ബോംബ് ആക്രമണത്തില്‍ നവീന്‍കുമാറിന്റെ കാറിന് സമീപം ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ കണ്ണന്റെയും കഴുത്തിന് പരിക്കേറ്റു. ഇരുവരെയും ഉടന്‍ മേലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ നവീന്‍കുമാറിനെ തുടര്‍ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലേക്ക്മാറ്റി.

വില്ലിയതേവന്‍, മഹാലിംഗം എന്ന മൈക്കിള്‍ ഏനര്‍, അശോക്, അജയ്, കാര്‍ത്തി, വസന്ത്, കണ്ണന്‍, ബാലു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!