സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പോലീസ് പിടിയിലായി. മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയത്. പ്രതിയില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് ജോഷിയുടെ കൊച്ചി പനംപള്ളി നഗറിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളും പണവും മോഷണം പോയത്. ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് ഇയാള്‍ മോഷ്ടിച്ചതെന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top