വധശ്രമക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

നിരവധി വധശ്രമ കേസുകളിലും കവര്‍ച്ച കേസുകളിലും പ്രതിയായ പറവണ്ണ സ്വദേശി മരക്കാരുകണ്ടി റഹീബ് (22)നെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ജില്ലാ പോലീസ് മേധാവി എസ് .ശശിധരന്‍ ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് ആണ് കരുതല്‍ തടങ്കല്‍ ഉത്തരവ് ഇറക്കിയത്.

തീരദേശത്തെ നിരവധി അക്രമ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് ഇയാള്‍. പറവണ്ണ സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കേസിലും റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ദിവസങ്ങള്‍ക്കു മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

ഇന്‍സ്‌പെക്ടര്‍ എം.കെ രമേഷ് , എസ്.ഐ സുജിത്ത് ആര്‍.പി സീനിയര്‍ സി.പി.ഒ ഷിജിത്ത് കെ.കെ ധനേഷ്, സി.പി.ഒ പ്രസാദ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top