വള്ളിക്കുന്ന് : ആനങ്ങാടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വള്ളിക്കുന്ന് ഇരുപോത്തിന്‍ കടവില്‍ കമ്മിണി കൊള്ളാരാളില്‍ ഷാലുമോനെ (42)യാണ് താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ അറസ്റ്റുചെയ്തത്.
ഫെബ്രുവരി എട്ടിനാണ് ഷാലുമോന്റെ ഭാര്യ ലിജിന (37)യെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രതി ശാരീരികമായും മാനസികമായും പീഡിപ്പിച്ചതാണ് ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



