പരപ്പനങ്ങാടി: സ്‌കൂളിന് മുന്നിലെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ട സൈക്കിള്‍ മോഷണം പോയി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആവിയില്‍ബീച്ചിലെ വിക്കിരിയന്റെപുരക്കല്‍ മുഹമ്മദ് സിനാന്റെ സൈക്കിളാണ് മോഷ്ടിച്ചത്.
രണ്ട് മാസം മുന്‍പാണ് പിതാവ് അസ്‌ക്കര്‍ കുട്ടിക്ക് സൈക്കിള്‍ പുതിയത് വാങ്ങി നല്‍കിയത്. ചൊവ്വാഴ്ച ഉച്ച സമയത്താണ് സൈക്കിള്‍ കാണാതായത്.
സൈക്കിള്‍ ഒരു കുട്ടി എടുത്തു കൊണ്ടു പോകുന്നത് കണ്ടതായി വീട്ടുടമ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




