സൈക്കിള്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കല്‍പകഞ്ചേരി പാറമ്മല്‍ ജപ്പാന്‍പടിയില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു. മലപ്പുറം കല്‍പ്പകഞ്ചേരി ഇരിങ്ങാവൂര്‍ കോട്ടേഴ്‌സില്‍ താമസക്കാരനും തിരുവനന്തപുരം സ്വദേശിയു മായ അഭിഷേക് (15) ാണ് മരണപ്പെട്ടത്. കല്‍പകഞ്ചേരി സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ വൈകുന്നേരം 5മണിയോടെയാണ് അപകടം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ട് സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടെ കല്‍പകഞ്ചേരി പാറമ്മല്‍ ജപ്പാന്‍പടിയില്‍ വെച്ച് കുത്തനെ ഉള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭസ്ഥലത്ത് തന്നെ വിദ്യാര്‍ത്ഥിമരണപ്പെട്ടു

Share news
error: Content is protected !!
Scroll to Top