താനൂര്‍: രണ്ടാഴ്ചയ്ക്കിടെ ഏഴ് ആടുകള്‍ ചത്തത് കര്‍ഷകനെ പ്രതിസന്ധിയിലാക്കി. മുന്‍ നഗരസഭാംഗം പി.ടി ഇല്യാസിന്റെ വീട്ടില്‍ വളര്‍ത്തുന്ന ആടുകളാണ് ചത്തത്. ആടുകള്‍ കുഴഞ്ഞുവീണ ശേഷം മൂക്കില്‍ നിന്നും വായില്‍ നിന്നും ദ്രാവകം പുറത്തേക്ക് ഒഴുകുന്ന രീതിയിലാണ് ഉണ്ടായിരുന്നത്. ഒപ്പം ശ്വാസതടസവും.
ബീറ്റല്‍, ജമുന പ്യാരി, നാടന്‍ മലബാറി തുടങ്ങിയ ഇനം ആടുകളാണ് ചത്തത്. 50 കിലോയില്‍ കൂടുതലുള്ള ആടുകളാണ് മിക്കതും. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മലപ്പുറം വെറ്റിനറി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി.
ഈ സംഭവം മുന്‍നിര്‍ത്തി ചുറ്റുവട്ട പരിധിയിലുള്ള ആടുകളുടെ രക്ത പരിശോധന നടത്തണമെന്ന് മുന്‍ നഗരസഭാംഗം പി. ടിഇല്യാസ്പറഞ്ഞു.




