കവുങ്ങില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

വള്ളിക്കുന്ന്: കവുങ്ങില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കരുമരക്കാട് പടിഞ്ഞാറെ പീടികക്കല്‍ അബ്ദുല്‍ഹമീദിന്റെ മകന്‍ ആനിഹ്(21) ആണ് മരിച്ചത്. പരപ്പനങ്ങാടി ഇഷാഅത്തുല്‍ ഇസ്ലാം അറബിക് കോളേജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ രാവിലെ കോളേജിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് അയല്‍വാസിയുടെ കവുങ്ങില്‍ അടയ്ക്ക പറിച്ച് നല്‍കുന്നതിനായി കയറിയതായിരുന്നു. പൊട്ടി വീണ കവുങ്ങിനൊപ്പം നിലത്തേക്ക് വീണ ആനിഹിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

എം എസ് എം കരുമരക്കാട് ശാഖാ സെക്രട്ടറിയും യൂനിവേഴ്‌സിറ്റി മണ്ഡലം ഭാരവാഹിയുമായ ആനിഹ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച ഖബറടക്കും.
മാതാവ്: കെ എം റംല,
സഹോദരങ്ങള്‍: ഹാഷിം, ഹിബ.

 

Share news
error: Content is protected !!
Scroll to Top