Section

malabari-logo-mobile

മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി: മുന്നറിയിപ്പുമായി കേരള പോലീസ്

HIGHLIGHTS : Kerala Police warns against spreading anti-religious messages

തിരുവനന്തപുരം : ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസും എസ്ഡിപിഐ നേതാവ് കെ.എസ് ഷാനും കൊല്ലപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളികൾ നിറഞ്ഞ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്. സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്നതും ചേരിതിരിവുണ്ടാക്കുന്നതുമായ അത്തരം പോസ്റ്റുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്.

ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഗ്രൂപ്പ് അഡ്മിൻമാർക്കുമെതിരേ കർശനമായ നടപടിയുണ്ടാകുമെന്നും കേരള പോലീസ് ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!