വിദ്യാര്‍ത്ഥിനി ട്രെയിനില്‍ നിന്നു വീണ് മരിച്ചു

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശി ഗൗരി(16) ആണ് മരിച്ചത്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ വേണാട് എക്‌സ്പ്രസ്സ് ഇടവ ഡീസന്റ് മുക്ക് ഭാഗത്ത് എത്തിയപ്പോള്‍ ഗൗരി ട്രെയിനില്‍ നിന്ന് നിലതെറ്റി വീഴുകയായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ 6.10 ഓടെയാണ് അപകടം സംഭവിച്ചത്.

ഗൗരിയുടെ പ്ലസ് വണ്‍ ആവശ്യത്തിനായി അച്ഛനോടും അമ്മയോടുമൊത്ത് ട്രെയില്‍ പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗൗരിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top