ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഐ എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീര്‍ഘകാലമായി വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 8.20 ഓടെ തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയി വെച്ചാണ് അന്ത്യം സംഭവിച്ചത്.

സിഒപിഡി. (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കാരണം അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് കുറച്ചുകാലമായി സജീവമായിരുന്നില്ല.

രണ്ടുതവണയായി 2000 മുതല്‍ 2011 വരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബംഗാളിലെ ഇടതുഭരണത്തിലെ അവസാന കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി കൂടിയായിരുന്നു.ജ്യോതി ബസു സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ജ്യോതി ബസുവിന് ശേഷമാണ് മുഖ്യമന്ത്രി പദവിയിലെത്തുന്നത്.

വടക്കന്‍ കൊല്‍ക്കത്തയില്‍ 1944 മാര്‍ച്ച് ഒന്നിനാണ് ബുദ്ധദേവ് ഭട്ടാചാര്യ ജനിച്ചത്. 1966-ല്‍ സിപി ഐ എമ്മില്‍ പ്രാഥമിക അംഗമായ അദേഹം. 1968ല്‍ പശ്ചിമബംഗാള്‍ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി. 71ല്‍ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും 82ല്‍ സെക്രട്ടറിയേറ്റ് അംഗവുമായി. 1984 മുതല്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. 1985ല്‍ കേന്ദ്രകമ്മറ്റി അംഗമായി. 2000 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗത്വം.

 

Share news
error: Content is protected !!
Scroll to Top