HIGHLIGHTS : The strongest woman I've ever seen '; Manju Warrier wishes Bhavana a happy birthday

മലയാളത്തിന്റെ പ്രിയ താരം ഭാവനയ്ക്ക് ജന്മദിന ആശംസകളുമായി നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രംഗത്തെത്തി. അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യരും ഭാവനക്ക് ശ്രദ്ധേയമായ ആശംസ നേര്‍ന്നു. സമൂഹമാധ്യമത്തിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്.
‘ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വൈകാരികത സത്യമാണ്. ജന്മദിനാശംസകള്‍ ഭാവന! എനിക്കറിയാവുന്നതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം’, എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്. സംയുക്താ വര്‍മയ്ക്കും ഭാവനയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രവും മഞ്ജു പങ്കുവച്ചു.

അതേസമയം, ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന. ഷറഫുദ്ദീന്‍ നായകനാവുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് ഭാവന.