വള്ളിക്കുന്ന്: അത്താണിക്കല്‍ കുറിയപ്പാടം ചാത്തനം കണ്ടത്തില്‍ വീട്ടില്‍ സ്വാമിയുടെ മകന്‍ പ്രദീപിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. പത്തനംതിട്ട ജില്ല സ്വദേശിയായ മോഹനന്‍ പ്രദീപ് (63) എന്നയാളെയാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതി കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തിന്റെ കൂടെ ജോലിക്ക് പോവുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വെട്ടാന്‍ ഉപയോഗിച്ച കത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് തിരൂര്‍ സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാര്‍, അഡീ.എസ്‌ഐ പരമേശ്വരന്‍, എസ് സിപിഒ അനില്‍, രാഗേഷ്, ഡാന്‍സാഫ് ടീമംഗമായ ആല്‍ബിന്‍ എന്നിവരുടെ നേതൃത്യത്തില്‍ ആയിരുന്നു അറസ്റ്റ് .




