നൈജീരിയയില്‍ പള്ളിയില്‍ വെടിവയ്പ്; 50 പേര്‍ മരണപ്പെട്ടു

നൈജീരിയയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. സെന്റ് ഫ്രാന്‍സിസ് കത്തോലിക്കാ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായിയെത്തിയ സംഘം വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പള്ളിയിലേക്ക് ഇവര്‍ സ്ഫോടക വസ്തുക്കളും എറിഞ്ഞു.

ഞായറാഴ്ച പള്ളിയില്‍ വിശ്വാസികള്‍ ഒത്തുകൂടിയ സമയത്താണ് നാല് പേര്‍ അടങ്ങുന്ന അക്രമി സംഘം പള്ളിയിലേക്ക് കടന്നത്. തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വിശ്വാസികളുടെ മരണത്തില്‍ പോപ് ഫ്രാന്‍സിസ് അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയും അപലപിച്ചു.

 

Share news
error: Content is protected !!
Scroll to Top