ഉത്തരാഖണ്ഡ് ബസ് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. നാല് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകരുമായി പോയ ബസാണ് അപകടത്തില്‍ പെട്ടത്. ഉത്തരകാശിയിലെ യമുനോത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും.




