HIGHLIGHTS : Bribe to measure land; Two revenue officials arrested in Palakkad

കടമ്പഴിപ്പുറത്ത് വെട്ടേക്കര എന്ന സ്ഥലത്ത് കോങ്ങാട് സ്വദേശി, ഭഗീരഥന്റെ 12 ഏക്കര്‍ ഭൂമി പെട്ടെന്ന് അളന്നു തിട്ടപ്പെടുത്താനാണ് പ്രതികള്‍ അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലന്‍സിന്റെ നിര്‍ദേശപ്രകരം നടത്തിയ നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
കടമ്പഴിപ്പുറം വില്ലേജ് ഒന്നിലെ അസിസ്റ്റന്റ് ഉല്ലാസ്, അമ്പലപ്പാറ ഫീല്‍ഡ് അസിസ്റ്റന്റ് പ്രസാദ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥര്‍. വില്ലേജിലെ താത്കാലിക ജീവനക്കാരിയായ സുകുല, വിരമിച്ച വില്ലേജ് ഫീല്‍ഡ് അസിസ്ന്ററ് സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
