ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രത്തിന്റെ സുപ്രധാന നീക്കം. കരുതല്‍ ശേഖരത്തില്‍ നിന്ന് അസംസ്‌ക#ത എണ്ണ പൊതുവിപണിയിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
50 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യന്‍ വിപണിയിലെത്തുക. നിലവിലെ കണക്ക് പ്രകാരം 38 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് കരുതല്‍ ശേഖരത്തില്‍ ഉള്ളത്.
അമേരിക്ക, ജപ്പാന്‍, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് വിപണിയിലെത്തിച്ച് വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു.
വില കുറയ്ക്കാന്‍ കേന്ദ്രം നേരത്തെ എക്‌സൈസ് തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മന്നില്‍ക്കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.




