എടക്കര: മൂത്തേടം ബാലംകുളത്ത് കിടപ്പുമുറിയില്‍നിന്ന് തിര നിറച്ച നാടന്‍ തോക്കും തിരകളും പിടികൂടി. പൊത്തങ്കോടന്‍ സുഫിയാ (34)ന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കും 11 തിരകളുമാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇടവേളക്കുശേഷം മലയോരത്ത് മൃഗ നായാട്ട് സജീവമായതായി ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ അബ്രഹാമിനുകീഴിലുള്ള അന്വേഷക സംഘം പരിശോധന നടത്തിയത്.
റെയ്ഡ് നടക്കുന്നതറിഞ്ഞ സുഫിയാന്‍ ഒളിവില്‍പോയി. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ അനധികൃതമായി തോക്ക് കൈവശംവയ്ക്കുന്നത് മാവോയിസ്റ്റുകളുടെ കൈവശം എത്താനുള്ള സാധ്യതയുള്ളതിനാല്‍ വരും നാളുകളിലും പരിശോധന ശക്തമാക്കും.
എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ മഞ്ജിത് ലാല്‍, പ്രത്യേക അന്വേഷക സംഘത്തിലെ എസ്‌ഐമാരായ എം അസൈനാര്‍, കെ ശിവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തോക്ക് വിദഗ്ധ പരിശോധനക്ക് ഫോറന്‍സിക് ലാബിലേക്കയക്കും.




