സപ്ലൈക്കോ ഓണ്‍ലൈന്‍ വില്‍പ്പന ഡിസംബറില്‍

കൊച്ചി: ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്താകെ ഓണ്‍ലൈന്‍ വഴി വീടുകളിലെത്തിക്കാന്‍ സപ്ലൈകോ ഒരുങ്ങി. ഡിസംബറില്‍ തൃശൂരിലെ മൂന്ന് ഔട്ട്ലെറ്റുകളിലാണ് ആദ്യഘട്ടം തുടങ്ങുക. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോര്‍പറേഷന്‍ ആസ്ഥാനങ്ങളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും നാലാംഘട്ടം മാര്‍ച്ച് 31ന് എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും നടപ്പാക്കും. ഓണ്‍ലൈന്‍ ബില്ലിന് അഞ്ചു ശതമാനം കിഴിവുണ്ടാകും. 1,000 രൂപയ്ക്കുമുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ശബരി ചക്കി ആട്ട നല്‍കും. 2,000 രൂപയ്ക്കുമുകളിലുമുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാര്‍ ശബരി ഗോള്‍ഡ് തേയില നല്‍കും. 5,000 രൂപയ്ക്ക് മുകളിലെ ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ പൗച്ചും നല്‍കും.

സൂപ്പര്‍മാര്‍ക്കറ്റുകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഹോം ഡെലിവറി. നാല് കിലോമീറ്ററിനുള്ളില്‍ അഞ്ചുകിലോയുടെ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് 35 രൂപ സര്‍വീസ് ചാര്‍ജും ജിഎസ്ടിയുമാണ് ഈടാക്കുക. അധികദൂരത്തിനും ഭാരത്തിനും അനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകും.

സംസ്ഥാനത്തെ 500 സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഓണ്‍ലൈന്‍ വില്‍പ്പനയും ഹോം ഡെലിവറിയും നാലുഘട്ടങ്ങളിലായി നടത്തുമെന്ന് സിഎംഡി അലി അസ്ഗര്‍ പാഷ പറഞ്ഞു. ഓണ്‍ലൈന്‍ സേവനദാതാക്കളുമായി മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു. കോവിഡിന്റെ ആരംഭഘട്ടത്തില്‍ എറണാകുളത്ത് സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പ്പനയുടെ പ്രാരംഭ പദ്ധതി നടപ്പാക്കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top