ചോയി മാസ്റ്റര്‍, മാധവന്‍ മാസ്റ്റര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

താനൂര്‍: കെ പുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചോയി മാസ്റ്റര്‍, മാധവന്‍ മാസ്റ്റര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയര്‍മാന്‍ കെ ചന്ദ്രന്‍, സെക്രട്ടറി ടി സുബ്രഹ്മണ്യന്‍, സുജ എടപ്പയില്‍, പി വി ഷണ്മുഖന്‍, ടി ബിജു എന്നിവര്‍ സംസാരിച്ചു.

ട്രസ്റ്റിന് കീഴിലുള്ള സിഎംഎം മെഡിക്കല്‍ സെന്ററിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 12ന് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനിച്ചതായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top