തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു. ഒന്നര വര്‍ഷത്തിനുശേഷമാണ് പ്രതിദിന വരുമാനത്തില്‍ ഇത്രയധികം വര്‍ധനവുണ്ടാകുന്നത്. തിങ്കളാഴ്ച 5.28 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ വരുമാനം. ശബരിമല സര്‍വീസ് ഉള്‍പ്പെടെ നിലവില്‍ 3445 ബസുകളാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്.
പമ്പയിലേക്ക് നടത്തിയ 66 സ്പെഷ്യല്‍ സര്‍വീസുകളില്‍ നിന്ന് 6,51,495 രൂപ വരുമാനം ലഭിച്ചു. 2020 മാര്‍ച്ചിനുശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസിയുടെ ഒരു ദിവസത്തെ വരുമാനം അഞ്ചുകോടി കടന്നത്. അന്ന് 4572 ബസുകള്‍ സര്‍വീസ് നടത്തിയപ്പോഴാണ് അഞ്ചുകോടിക്കടുത്ത് വരുമാനം ലഭിച്ചത്.
അതേസമയം കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്ടോബര്‍ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 113.77 കോടിയാണ്. 106.25കോടി രൂപ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്ന് ലഭിച്ചു. 4.40 കോടി രൂപയാണ് നോണ്‍ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്നും ലഭിച്ചത്. ജീവനക്കാര്‍ക്കുവേണ്ടി ഒക്ടോബര്‍ മാസം മാത്രം 94.25 കോടി രൂപ വിതരണം ചെയ്തു. കൊവിഡ് രണ്ടാം തരംഗത്തിനുശേഷം ഇതാദ്യമായാണ് പ്രതിമാസ വരുമാനം 100 കോടി കടക്കുന്നത്.




