മലപ്പുറം: ദേശീയ പാത 66 ആറുവരി പാതയാക്കുന്നതിന്റെ ഭാഗമായി അക്വസിഷന്‍ നടത്തിയ ഭൂമിയിലെ മരങ്ങള്‍ ഇന്നു മുതല്‍ മുറിച്ചുതുടങ്ങും. ജില്ലാ അതിര്‍ത്തിയായ ചേലേമ്പ്ര ഇടിമുഴിക്കല്‍ മുതലായിരിക്കും പ്രവര്‍ത്തി തുടങ്ങുക.
അതിവേഗത്തിലായിരിക്കും മരം മുറിച്ച് സ്ഥലം നിര്‍മ്മാണയോഗ്യമാക്കുക. മുറിച്ചിടുന്ന മരങ്ങള്‍ അപ്പോള്‍ തന്നെ നീക്കം ചെയ്യുന്ന സംവിധാനം ഉപയോഗിക്കും.
ചേലേമ്പ്ര മുതല്‍ കാപ്പിരിക്കാട് വരെ 24 വില്ലേജുകളിലായി 72 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാത കടന്നുപോകുന്നത്. 180 ഹെക്ടര്‍ ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുത്തത്. ഇനി 20 ഹെക്ടര്‍ ഭൂമികൂടി ഏറ്റെടുക്കേണ്ടതുണ്ട്. 75 ശതമാനം ഭൂമിയും വില നല്‍കി ഏറ്റെടുത്തുകഴിഞ്ഞു.
ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്ന ജില്ലയാണ് മലപ്പുറം. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ തീരുമാനവുമായി ശക്തമായി മുന്നോട്ട് പോകുകയും ഉയര്‍ന്ന നഷ്ടപരിഹാര തുക നല്‍കുകയും ചെയ്തതോടെയാണ് അക്വസിഷന്‍ സാധ്യമായത്. ഭൂമി ഏറ്റെടുത്ത സ്ഥലങ്ങളിലെ സ്വകാര്യ കെട്ടിടങ്ങള്‍ പൊളിച്ചെടുക്കാനുള്ള അനുമതി ഉടമകള്‍ക്ക് നല്‍കിയതും ഗുണകരമായി.




