സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്, സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്‌തു.

വള്ളിക്കുന്ന് :മെയ്‌ 27,28,29 തിയ്യതികളിൽ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന  54 ആം മത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു. ദേവകിയമ്മ മെമ്മോറിയാൽ സ്ഥാപനങ്ങളുടെ മാനേജർ എം. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു.

ജില്ല വോളിബോൾ അസോസിയേഷനും അപ്പോളോ വള്ളിക്കുന്നും സംയുക്തമായാണ് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്.
മലപ്പുറം ജില്ലയിൽ ആദ്യമായി നടത്തപ്പെടുന്ന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വിജയകരമായി നടത്തുന്നതിന്നായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിരുന്നു.

ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി പി.ഹൃഷികേശ്കുമാർ അധ്യക്ഷത വഹിച്ചു.ജില്ല വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് എം. പ്രേംകുമാർ, വോളിബോൾ സംസ്ഥാന അസോസിയേഷൻ ജോയൻ്റ് സെക്രട്ടറി ബാബു പാലാട്ട്,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ എം. കെ. കബീർ,കെ. എം.തങ്ക പ്രഭ,കടലുണ്ടി വള്ളിക്കു ന്ന് കമ്മ്യുണിറ്റി റിസർവ്    മാനേജ് മെന്റ് കമ്മിറ്റി ചെയർമാൻ ടി. പി. വിജയൻ, എ. പി. മഹേന്ദ്രൻ,ടി. വിനോദ് കുമാർ,പി. പ്രമോദ് എന്നിവർ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top