HIGHLIGHTS : A student who was undergoing treatment after falling from a height died

മലപ്പുറം: വേങ്ങര കുന്നുംപുറം എ ആർ നഗറിൽ ഉയരത്തിൽ നിന്നും വീണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മലപ്പുറം കുന്നുംപുറം എ ആർ നഗർ ചെപ്പിയാലം സ്വദേശി എംകെ അൻവറിന്റെ മകൻ മുഹമ്മദ് വാഫി (13 വയസ്സ്) ആണ് മരണപ്പെട്ടത്. ഇന്നലെ (10/05/2025) ന് ആണ് അപകടമുണ്ടായി കുട്ടിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കുഞ്ഞു മൊയ്തീൻകുട്ടി മാസ്റ്ററുടെ സഹോദര പുത്രനാണ് മരണപ്പെട്ട മുഹമ്മദ് വാഫി.