ലഹരിക്കെതിരെ കായിക ലഹരി;പരപ്പനങ്ങാടി എസ് എഫ് ഐ ഫൈവ്സ് ഫുട്ബോൾ  ടൂർണമെൻ്റിൽ കെ.ടി നഗർ ചാമ്പ്യൻമാർ

പരപ്പനങ്ങാടി : ലഹരിക്കെതിരെ കായിക ലഹരി എന്ന മുദ്രാവാക്യമുയർത്തി എസ് എഫ് ഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഫൈവ്സ് ഫുട്മ്പോൾ ടൂർണമെൻ്റിൽ കെ.ടി നഗർ വിജയികളായി.

ഫൈനലിൽ ലാമാസിയയെ പരാജയപ്പെടുത്തിയാണ് കെ ടി നഗർ വിജയിച്ചത്.

എസ് എഫ് ഐ സ്റ്റുഡൻ്റ് ഒളിംമ്പിക്സിൻ്റെ ഭാഗമായി പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിലാണ് മത്സരങ്ങൾ നടന്നത്.

ടൂർണമെൻ്റ് പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ ഷനൂജ് കെ.ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ് എഫ് ഐ ജില്ലാ കമ്മറ്റിയംഗം നിളവി.കെ, ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ്  അനശ്വര രാജ് എന്നിവർ സംസാരിച്ചു.

എസ്എഫ്ഐ ജില്ലാ കമ്മറ്റിയംഗങ്ങളായ സിയാദ് , സിദ്ധാർത്ഥ്, ഏരിയ വൈസ് പ്രസിഡൻ്റ് നഫ്നാൻ, അർച്ചന, സിനാൻ , ജസീർ എന്നിവർ നേതൃത്വം നൽകി.

എട്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാനദാനം മുൻ പഞ്ചായത്തംഗം ധർമ്മരാജ് , ജുനൈദ് എന്നിവർ നിർവഹിച്ചു

Share news
error: Content is protected !!
Scroll to Top