Section

malabari-logo-mobile

കെ റെയിൽ കടബാധ്യത വഹിക്കാമെന്ന് സംസ്ഥാനം; തീരുമാനം കേന്ദ്രത്തെ അറിയിച്ചു.

HIGHLIGHTS : The state informed the Center of the decision that K Rail could bear the debt.

കെ റെയില്‍ കടബാധ്യത വഹിക്കാമെന്ന് സംസ്ഥാനം, തീരുമാനം കേന്ദ്രത്തെ അറിയിച്ചു.
തിരുവനന്തപുരം : കെ റെയില്‍ പദ്ധതിയുടെ മുഴുവന്‍ കടബാധ്യതയും സംസ്ഥാനം വഹിക്കുമെന്ന് സര്‍ക്കാര്‍. തീരുമാനം കേന്ദ്രത്തെ അറിയിച്ചു. കഴിഞ്ഞ മാസം മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശ വായ്പയുടെ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ തന്നെ ബാധ്യത ഏറ്റെടുക്കുമെന്ന് കേന്ദ്രത്തെ അറിയിച്ചത്.

കേരളത്തെ പ്രതിനിധീകരിച്ച് ഗതാഗത സെക്രട്ടറി ജ്യോതിലാലാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തെ അറിയിച്ചത്.
63941 കോടി രൂപ ചിലവ് വരുന്ന പദ്ധതിക്ക് വിദേശ വായ്പ ഏജന്‍സികളില്‍നിന്ന് 33700 കോടി രൂപ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നത്.

sameeksha-malabarinews

പദ്ധതിക്ക് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
529.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പാത 11 ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!