Section

malabari-logo-mobile

ഓട്ടോയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റിലിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് ഹൈക്കോടതി

HIGHLIGHTS : The High Court has ruled that those traveling in the front seat with the driver in an auto are not covered by insurance

കൊച്ചി: ഡ്രൈവര്‍ക്കൊപ്പം ഓട്ടോറിക്ഷയുടെ മുന്‍സീറ്റിലിരുന്ന സഞ്ചരിക്കുന്ന യാത്രക്കാരന് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹനല്ലെന്ന് ഹൈക്കോടതി.

ഗുഡ്‌സ് ഓട്ടോയില്‍ ഡ്രൈവറുടെ സീറ്റ് പങ്കിട്ട് യാത്രചെയ്യുന്നതിനിടെ അപകടത്തില്‍ പരിക്കേറ്റ മംഗലാപുരം സ്വദേശി ഭീമക്ക് നഷ്ടപരിഹാരം നല്‍കണമെന്ന മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി ന്ല്‍കിയ പര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

sameeksha-malabarinews

20018 ജനുവരി 23നാണ് കേസിനാസ്പദമായ സംഭവം. നിര്‍മാണ സാമഗ്രികളുമായി കാസര്‍കോട് സ്വദേശി ബൈജുമോനൊപ്പം ഗുഡ്‌സ് ഓട്ടോയുടെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യവെയാണ് ഭീമയ്ക്ക് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് ഒന്നര ലക്ഷം രൂപ ഇന്‍ഷുറന്‍സ് ഇനത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!