സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസമാണ് പരാതിക്കാരി ഇത് സംബന്ധിച്ച് കത്ത് നല്‍കിയത്.

ആറ് പേര്‍ക്കെതിരെയുള്ള കേസുകളാണ് അന്വേഷണത്തിന് വിട്ടത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അബദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി.

അതേസമയം നടപടി സിപിഐഎം-ബിജെപി ഗൂഢാലോചനയുടെ തെളിവെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

2018 ഒക്ടോബറിലാണ് സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.

Share news
error: Content is protected !!
Scroll to Top