Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പെരുമ്പാമ്പിനെ പിടികൂടി

HIGHLIGHTS : The snake was caught in Parappanangadi

പരപ്പനങ്ങാടി:പൂവത്താം കുന്നു സ്പിന്നിങ് മില്ലിന് സമീപം വീട്ടില്‍ സൂക്ഷിച്ച വിറകിന്റെ ഇടയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഏകദേശം 10.50 കിലോ ഭാരമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ സ്പിന്നിങ് മില്ലിന് സമീപം റോഡിനു കുറുകെ കിടന്നിരുന്ന പാമ്പ് സമീപത്തെ വീട്ടു പരിസരത്തു കൂട്ടിയിട്ട വിറകിന്റെ ഉള്ളിലേക്ക് വലിയുകയായിരുന്നു .വിവരമറിഞ്ഞെത്തിയ ഡിവിഷന്‍ കൗണ്‍സിലര്‍ പി ജയദേവന്‍ ,സാമൂഹ്യ പ്രവര്‍ത്തകന്‍ ടി.വി സുചിത്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാമ്പ് രക്ഷകന്‍ രാജേഷ് മേനോന്‍ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.

sameeksha-malabarinews

പിടികൂടിയ പാമ്പിനെ പരപ്പനങ്ങാടി ട്രോമ കെയര്‍ പ്രവര്‍ത്തകരെ ഏല്പിച്ചു .നേരത്തെ ഇതിലും വലിയ പെരുമ്പാമ്പിനെ പരിസരത്തുവെച്ചു പിടി കൂടിയിരുന്നു .2019 ലെ വെള്ളപ്പൊക്കത്തിന് ശേഷം കല്‍പുഴയില്‍ നിന്നും വന്നു കയറിയതാകാം പാമ്പുകള്‍ എന്നാണ് പരിസരവാസികള്‍ പറയുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!