തിരുവനന്തപുരം: കെ റെയിലിനുള്ള സാമൂഹിക ആഘാത പഠനം തുടരാമെന്ന് എജിയുടെ നിയമോപദേശം. വിവിധ ജില്ലകളില്‍ പഠനം നടത്തുന്ന ഏജന്‍സികളെ കൊണ്ട് പഠനം തുടരാമെന്ന് അഡ്വക്കേറ്റ് ജനറല്‍ റവന്യൂവകുപ്പിന് നിയമോപദേശം നല്‍കി. ആറ് മാസത്തിനുള്ളില്‍ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കണമെന്നായിരുന്നു ചട്ടം.
എന്നാല്‍ കഴിഞ്ഞ മാസം ആറ് മാസമെന്ന കാലാവധി അവസാനിച്ചതിനാല്‍ പഠനം നിലച്ചപ്പോഴാണ് റവന്യൂവകുപ്പ് നിയമോപദേശം തേടിയത്. വിവിധ ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ വിവിധ ഏജന്‍സികളെ കൊണ്ടാണ് പഠനം നടത്തുന്നത്. നിയമോപദേശം ഉള്‍പ്പെടെ സാമൂഹിക ആഘാത പഠനം തുടരാന്‍ അനുമതി തേടി റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കി.
മെയ് 16നായിരുന്നു കല്ലിട്ടുള്ള സര്‍വ്വേയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത്. ജിപിഎസ് സര്‍വ്വേയും ജിയോ ടാഗിംഗുമാണ് പകരം പറഞ്ഞിരുന്നത്.




