ഗവ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് വേങ്ങര സെന്ററില്‍ ഓണാഘോഷം

തിരൂരങ്ങാടി: ഗവ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് വേങ്ങര സെന്ററില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ടത്താണിയിലുള്ള ശാന്തിഭവന്‍ സന്ദര്‍ശിക്കുകയും ഭക്ഷണവും പഠനോപകരണങ്ങളും നല്‍കുകയും ചെയ്തു.

കൂടാതെ സ്ഥാപനത്തിന് സമീപത്തുള്ള അടുത്തുള്ള ആറു വീടുകളിലുള്ള മുതിര്‍ന്നവര്‍ക്ക് ഓണക്കോടിയും നല്‍കി.

പരിപാടി വേങ്ങര 19 ആം വാര്‍ഡ് മെമ്പര്‍ നുസ്രത് അമ്പാടാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വേങ്ങര ഡിവിഷന്‍ മെമ്പര്‍ ടി.പി.എംബഷീര്‍ മുഖ്യാതിഥി ആയിരുന്നു.ഹണിലാല്‍ കെ.സി,നിജ ടി കെ , സഞ്ജന കെ , പി കമ്മുക്കുട്ടി എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top