വാളയാര്‍ കേസില്‍ ഒന്നും മൂന്നും പ്രതികള്‍ക്ക് ജാമ്യം

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പാലക്കാട് പോക്‌സോ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

പാലക്കാട്, പാമ്പാംപള്ളം കല്ലംകാട് സ്വദേശിയാണ് വി.മധു. ഷിബു, ഇടുക്കി രാജാക്കാട് മാലുതൈക്കല്‍ സ്വദേശിയുമാണ്.

ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി, കേസില്‍ തുടരന്വേഷണത്തിന് സിബിഐയോട് നിര്‍ദേശിച്ചിരുന്നു. പൊലീസ് നിഗമനം ശരിവയ്ക്കുന്ന രീതിയില്‍ ഇരുവരുടേതും ആത്മഹത്യയെന്നാണ് സിബിഐയും കുറ്റപത്രത്തില്‍ എഴുതിയത്. നേരത്തെ കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ കേസില്‍ സിബിഐ കുറ്റപത്രം തള്ളിക്കൊണ്ട് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top