വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടരി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നല്‍കിയെന്ന പരാതിയിലാണ് കേസ്.

കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മ ആണ് പോലീസില്‍ പരാതി നല്‍കിയത്. അടൂര്‍ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

മുസ്ലിം നാമധാരികളായ സഖാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു എന്ന തലക്കട്ടോടുകൂടിയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന് എതിരെയായിരുന്നു പരാതി. ഓഗസ്റ്റ് 16നാണ് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

ഫേസ്ബുക്ക് പോസ്റ്റ്:-

https://www.facebook.com/rahulbrmamkootathil/posts/466612252141214

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top