പരപ്പനങ്ങാടി:ന്യൂനപക്ഷ സമുദായത്തെ തിരഞ്ഞുപിടിച്ച് അക്രമിക്കാന്‍ വിദ്യാലയങ്ങള്‍ പോലും ഉപയോഗപ്പെടുത്തുന്ന കാഴ്ചകള്‍ ഭീകരമാണെന്നും ഇത്തരം കാടത്തങ്ങള്‍ക്കെതിരെ മനുഷ്യ സ്‌നേഹികള്‍ ഒന്നടങ്കം ഐക്യപ്പെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പരപ്പനങ്ങാടി മുന്‍സിപ്പല്‍ തല പ്രചരണോദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വ്വഹിച്ചു.
വിശ്വമാനവികതയ്ക്ക് വേദവെളിച്ചമെന്ന പ്രമേയത്തില്‍ അടുത്ത ജനുവരി മാസം കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയ വിശദീകരണം കെഎന്‍എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറി എംടി മനാഫ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
മൗലവി അബ്ദുല്‍കലാം ഒറ്റത്താണി മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് പി അബ്ദുറഹിമാന്‍ കുട്ടി അധ്യക്ഷത വഹിച്ചു.ഇഒ ഫൈസല്‍,പി നസീര്‍ പിവി ഹകീം,ഇഒ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



