ബെംഗളൂരൂ: വിക്രം ലാന്‍ഡറിലെ ചേസ്റ്റ് പേ ലോഡില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു്.. ചന്ദ്രന്റെ മേല്‍മണ്ണില്‍ വലിയ താപവ്യത്യാസമുണ്ടെന്നാണ് എട്ട് സെന്റീമീറ്റര്‍ വരെ ആഴത്തില്‍ പഠനം നടത്തിയ പ്രോബ് കണ്ടെത്തിയത്. വിവിധ ആഴങ്ങളില്‍ പഠനം നടത്തിയതില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്. ചന്ദ്രോപരിതലത്തില്‍ 50 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഓരോ സെന്റിമീറ്റര്‍ ആഴത്തിലും താപനില കുറഞ്ഞ് എട്ട് സെന്റീമീറ്റര്‍ ആഴത്തിലെത്തുമ്പോള്‍ മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യാസാണ് താപനില.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപനില സംബന്ധിച്ച് ആദ്യമായാണ് പഠനം നടത്തുന്നത്.
ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും ചന്ദ്രനിലെ അന്തരീക്ഷം സംബന്ധിച്ചും പഠനം നടത്തും. റോവറിലെ സ്‌പെക്ട്രോസ്‌കോപി ഉപയോഗിച്ച് ഏതൊക്കെ തരം മൂലകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തും. എക്‌സിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ചന്ദ്രയാന്‍ പുറത്ത് വിട്ടത്.
വിവിധ ആഴങ്ങളില്‍ താപവ്യതിയാനങ്ങളെക്കുറിച്ചുള്ള ഒരു ഗ്രാഫും ഐഎസ്ആര്‍ഒ പങ്കിട്ടു. ‘ഈ ഗ്രാഫ് ചന്ദ്രോപരിതലത്തിന്റെ വിവിധ ആഴങ്ങളിലെ താപനില വ്യതിയാനങ്ങള്‍ വരച്ചുകാട്ടുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



