ബെംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡണ്ടായ കെ കെ മുഹമ്മദ് ഷാഫി സഅദിയുടെ നോമിനേഷന്‍ റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ബി.ജെ.പി ഭരണകാലത്ത് നിയമിതരായ കര്‍ണാടക വഖഫ് ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നാല് പേരുടെ നാമനിര്‍ദേശം സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കി ഉത്തരവിറക്കി. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന എന്‍.കെ. മുഹമ്മദ് ഷാഫി സഅദിയടക്കം ബോര്‍ഡ് അംഗങ്ങളായ മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസര്‍ സെഹ്‌റ നസീം എന്നിവരുടെ നോമിനേഷനാണ് റദ്ദാക്കിയത്. സമസ്ത കാന്തപുരം എ.പി. അബൂബകര്‍ മുസലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന്റെ കര്‍ണാടകയിലെ സ്വാധീനമുള്ള നേതാവാണ് ഷാഫി സഅദി കര്‍ണാടക മുസ്ലിം ജമാഅത് ജനറല്‍ സെക്രട്ടറി കൂടിയായ ശാഫി സഅദി 2010ലും 2016ലും കര്‍ണാടക എസ്.എസ്.എഫിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുസ്ലീങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി പദവും സുപ്രധാന മന്ത്രി സ്ഥാനങ്ങളും നല്‍കണമെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാഫി ആവശ്യപ്പെട്ടിരുന്നു. ഇതു വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
2021 നവംബര്‍ 17നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശാഫി സഅദി വിജയിച്ചത്. വഖഫ് ബോര്‍ഡ് അംഗമായിരിക്കെയാണ് അദ്ദേഹം ചെയര്‍മാന്‍ പദവിയില്‍ എത്തിയത്
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഷാഫി സഅദി കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇദ്ദേഹം ബി.ജെ.പി നോമിനിയാണെന്നുള്ള ആരോപണംഉണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




