ഫറോക്ക് ഗണപത് സ്‌കൂള്‍ വളപ്പിലെ പുല്ലിനു തീ പിടിച്ചു

ഫറോക്ക്: ഗവ.ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലെ മതിലിലെ പുല്ലില്‍ തീ പടര്‍ന്നു. ഇന്നലെ രാത്രി 8നാണു കടലുണ്ടി റോഡിലെ സ്‌കൂള്‍ അതിര്‍ത്തി ക്കെട്ടില്‍ ഉണങ്ങിയ പുല്ലിനു തീപിടിച്ചത്.

കാറ്റില്‍ തീ വ്യാപിച്ചു. സ്‌കൂള്‍ ആശ്വാസ കേന്ദ്രം കെട്ടിടം പരിസരത്തേക്ക് പടര്‍ന്നു. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീട് മീഞ്ചന്തയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന തീയണച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top