Section

malabari-logo-mobile

ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ’92 എസ്.എസ് എല്‍.സി ബാച്ച് റീ കോഡിങ് ഫ്രണ്ട്ഷിപ് നടത്തി

HIGHLIGHTS : Umpichi Haji Higher Secondary School '92 S.S.L.C Batch conducted Re Coding Friendship

കടലുണ്ടി : ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 1992 ല്‍ എസ്.എസ്.എല്‍. സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ മൂന്നാമത് സംഗമം, റീ കോഡിങ് ഫ്രണ്ട്ഷിപ് എന്ന പേരില്‍ സംഘടിപ്പിച്ചു.

രാമനാട്ടുകര സീഗോ ഫ്രാഷില്‍ വെച്ചു നടന്ന സംഗമം അല്‍ ജനൂബ് ഇന്റര്‍നാഷണല്‍ ഖമീഷ് മുസായത്ത് സ്‌കൂള്‍(സൗദി അറേബ്യ) മുന്‍ ഹെഡ് മിസ്ട്രസ് സി.സെറീന ഉദ്ഘാടനം ചെയ്തു. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് അസ്സോസിയേറ്റ് പ്രഫസര്‍ ഡോ: ഷീന പടന്നപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.

sameeksha-malabarinews

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഓങ്കോളജി വിഭാഗത്തിലെ ഡോ: ബിനീഷ് മുഖ്യാ തിഥിയായി. റഊഫ് മേലത്ത് ആദര പ്രഭാഷണം നടത്തി.
കബീര്‍ പി.കെ സ്വാഗതവും ആബിദ സലീം നന്ദിയും പറഞ്ഞു.

ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്ത്വം നല്‍കിയ ബാച്ച് അംഗങ്ങളായ അന്‍വര്‍ സാദത്ത് (സ്വാഗത സംഘം ട്രഷറര്‍) കെ.പി. അഷ്‌റഫ് (പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി) പി.ടി.അബ്ദുല്‍ റഷീദ് (പി.ടി.എ പ്രസിഡന്റ്) നിസാബുദ്ധീന്‍ (ജൂബിലി സമിതി ഓഫീസ് സിക്രട്ടറി) എന്നിവരെയും കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയ ഹനീഷ് പച്ചാട്ടിനെയും ആദരിച്ചു.

ബാച്ച് അംഗം സോനാ പ്രദീപ് കുമാര്‍ തയ്യാറാക്കിയ ബോട്ടില്‍ ആര്‍ട്ട് ഉപഹാരമായി നല്‍കി.

കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.

രഞ്ജിത്ത്. കെ.എം, യൂസഫ് വെള്ളോടത്തില്‍, ഫാസിജ, ബോബി ബേനസീര്‍, ഫിറോസ് ചാലിയം, റിയാസ് കല്ലമ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!