പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. നാല് ഷട്ടറുകളാണ് തുറക്കുന്നത്. നാലുഷട്ടറുകളും അഞ്ച് സെന്റീമീറ്ററായാണ് ഉയര്‍ത്തുന്നത്.
ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഭാരതപുഴയുടെയും കല്‍പ്പുഴയുടെയും തീരത്തുള്ളവരോട് ജാഗ്രതപാലിക്കാന്‍ ജില്ലാ ഭരണകൂടും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴശക്തമായ സാഹചര്യത്തില്‍ ജലക്രമീകരണത്തിന്റെ ഭാഗമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.
പ്രദേശത്ത് കനത്തമഴ തുടരുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



