പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി

കോട്ടയം:പൂഞ്ഞാറില്‍യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. ബസ്സിലെ യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചതായാണ് വിവരം.

യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സ് റോഡിലെ വെള്ളക്കെട്ടില്‍കുടുങ്ങിപ്പോവുകയായിരുന്നു.ഈരാറ്റുപേട്ട സെന്റ്‌ജോസഫ് പള്ളിക്ക് മുന്‍വശം വെച്ചാണ് ബസ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്‌.
ബസ്സിന്റെ പുകുതിയിലേറെ ഭാഗവം വെള്ളത്തില്‍ മുങ്ങിപോവുകായിരുന്നു. ഓടികൂടിയ നാട്ടുകാരുടെ നേതൃത്വത്തില്‍ ബസ്സിനുള്ളില്‍ അകപ്പെട്ടവരെ ഉടന്‍ തന്നെ പുറത്തെടുക്കാന്‍ സാധിച്ചത് വന്‍ അപകടമാണ് ഒഴിവാക്കിയത്.

ഉച്ചയോടെയാണ് സംഭവം. വെള്ളത്തിലൂടെ മുന്നോട്ട് ബസ് എടുക്കാമെന്ന ധാരണയില്‍ ഡ്രൈവര്‍ ബസ് എടുത്തപ്പോഴാണ് ബസ്സ് വെള്ളത്തില്‍ കുടങ്ങിപ്പോയത്.

അപ്രതീക്ഷിതമായി ഉണ്ടായ ഉരുള്‍പ്പൊട്ടലാണ് പലയിടത്തും വെള്ളം കയറാന്‍ ഇടയാക്കിയിരിക്കുന്നത്.
കനത്ത മഴയാണ് പ്രദേശത്ത് തുടര്‍ന്ന് കൊണ്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top